കാസർകോട്- കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന അപകടം പതിവാകുന്നു; കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

You are currently viewing കാസർകോട്- കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന അപകടം പതിവാകുന്നു; കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

പെരിയ / കാസർകോട്: പൊയിനാച്ചി കുണിയക്ക് സമീപം ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. റിട്ട.സി.പി.സി.ആര്‍.ഐ ജീവനക്കാരനും തലക്ലായി സ്വദേശിയുമായ എ.നാരായണന്‍ നായര്‍ (65), ബന്ധു ചട്ടഞ്ചാലിലെ ഗോപാലകൃഷ്ണന്‍ നായര്‍ (58) എന്നിവരാണ് മരിച്ചത്. ചൊവാഴ്‌ച രാവിലെ കുണിയ സ്‌കൂളിന് സമീപമായിരുന്നു അപകടം.

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് മറിയുകകയായിരുന്നു.

മരിച്ചവർ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

പരേതരായ കുഞ്ഞിരാമന്‍ നായരുടെയും മാധവിയുടെയും മകനാണ് നാരായണന്‍ നായര്‍. രുഗ്മിണിയാണ് ഭാര്യ. അരുണ്‍, അഖില എന്നിവർ മക്കളാണ്. കാര്‍ത്യായനിയമ്മ, മീനാക്ഷി, കുമാരന്‍ നായര്‍, കൃഷ്ണന്‍ നായര്‍ സഹോദരങ്ങളാണ്.

ഗോപാലകൃഷ്ണന്‍ നായര്‍ കര്‍ഷകനാണ്. നാരായണന്‍ നായരുടെയും രമണിയുടെയും മകനാണ്. രമണിയാണ് ഭാര്യ. ലക്ഷ്മി, അമൃത, ധന്യ എന്നിവർ മക്കളാണ്. ഹരീന്ദ്രന്‍, രുഗ്മിണി, രാധ, അംബുജാക്ഷി, തങ്കമണി സഹോദരങ്ങളാണ്.

0Shares