‘കാതല്‍’ വിജയ കുതിപ്പിൽ; കേരളത്തിലെ ആദ്യ രണ്ട് ദിവസ കളക്ഷൻ ഇങ്ങനെ

You are currently viewing ‘കാതല്‍’ വിജയ കുതിപ്പിൽ; കേരളത്തിലെ ആദ്യ രണ്ട് ദിവസ കളക്ഷൻ ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് കാതല്‍ ദ കോര്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതെന്നാണ് തീയ്യേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിന് ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വിലക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷനും പുറത്തു വന്നിട്ടുണ്ട്.

ആദ്യദിനം ചിത്രത്തിന് കേരള ഗ്രോസായി 1.05 കോടിയും ഓള്‍ ഇന്ത്യയില്‍ 1.33 കോടിയും നേടിയെന്നാണ് കണക്ക്. കേരള ബോക്സോഫീസ് പങ്ക് വെച്ച ട്വീറ്റിലാണ് കണക്ക് വ്യക്തമാക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ദിനം 0.60 കോടിയും ചിത്രം നേടിയെന്ന് https://www.cinefry.co.in തങ്ങളുടെ വെബ്സൈറ്റില്‍ പങ്ക് വെച്ച കണക്കില്‍ പറയുന്നു.

ഇതില്‍ വ്യക്തതയില്ല. എന്തായാലും ചിത്രത്തിന് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ പേര്. ഒമനയെന്ന മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ഈ ചിത്രത്തില്‍ എത്തുക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതല്‍ എന്ന സിനിമ ഒരുക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയുടെ തന്നെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍.

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തില്‍ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

0Shares