കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ

കൊടുവള്ളി / കോഴിക്കോട്: 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ കൊടുവള്ളി പൊലീസ് പിടികൂടി. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), അബ്ദുൽ ലത്തീഫ് എന്ന ദിലീപ് (43) എന്നിവരെയാണ് കൊടുവള്ളി ഇൻസ്പെക്ടർ കെ.പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്‌ച രാവിലെ പത്ത് മണിയോടെ കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്കിന് സമീപത്ത് നിന്നും 23.5 ലക്ഷം രൂപയുമായി ഇഷാമിനെ പിടികൂടുന്നത്.

ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിൻ്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. എസ്.ഐമാരായ സജു, ബേബി മാത്യു, സി.പി ശ്രീജിത്ത് തുടങ്ങിയവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

0Shares