ട്വന്റി – ട്വന്റി ലോകക്കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനം; ഇത്തവണ വേദിയാകുന്നത് യു. എ. ഇ

  • Post category:sports
  • Reading time:1 min read
You are currently viewing ട്വന്റി – ട്വന്റി ലോകക്കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനം; ഇത്തവണ വേദിയാകുന്നത് യു. എ. ഇ

ഇന്ത്യയില്‍ ട്വന്റി – ട്വന്റി ലോകക്കപ്പ് ക്രിക്കറ്റ് നടത്തുക ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞ ബി. സി. സി. ഐ ടൂര്‍ണമെന്റ് ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. ഇന്ത്യക്ക് പകരം യു. എ. ഇ ആയിരിക്കും ട്വന്റി – ട്വന്റി ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകുക. ലോകക്കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തയ്യാറാണെന്നുള്ള അറിയിപ്പ് ഐ. സി. സിക്ക് കൈമാറിയതായി ബി. സി. സി. ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മാദ്ധ്യമങ്ങളെ അറിയിച്ചു.

നേരത്തെ ഇന്ത്യയില്‍ വച്ച്‌ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുമോ എന്നതില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ബി. സി. സി. ഐക്ക് ഐ. സി. സി നാല് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കും.അതിന് തൊട്ടു മുമ്പായിട്ടാണ് ബി. സി. സി. ഐ തങ്ങളുടെ തീരുമാനം ഐ. സി. സിയെ അറിയിച്ചത്.ഇതിനു മുൻപ് കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐ .പി .എല്‍ ഇടയ്ക്കു വച്ച്‌ നിര്‍ത്താന്‍ ബി. സി. സി. ഐ നിര്‍ബന്ധിതമായിരുന്നു.

ആ ക്ഷീണം മാറുന്നതിനു മുൻപ് ആണ് ഇപ്പോള്‍ ലോകകപ്പ് കൂടി കൈയില്‍ നിന്ന് പോകുന്നത്. ഐ. പി. എല്ലിന്‍റെ തുടര്‍ന്നുള്ള മത്സരങ്ങളും നടക്കുന്നത് യു. എ. ഇയില്‍ വച്ചാണ്.

0Shares