ശ്രീനിവാസനും സിദ്ധിഖും ചിറ്റിലപ്പള്ളിയും ട്വന്റി 20-യിൽ ചേർന്നു; നിയസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വിന്റി 20

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശ്രീനിവാസനും സിദ്ധിഖും ചിറ്റിലപ്പള്ളിയും ട്വന്റി 20-യിൽ ചേർന്നു; നിയസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വിന്റി 20

നിയസഭാ തെരഞ്ഞെടുപ്പിനുളള ട്വിന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംവിധായകൻ സിദ്ദീഖ്, നടൻ ശ്രീനിവാസൻ തുടങ്ങിയവർ ട്വന്റി 20യിൽ അംഗങ്ങളായി.

മൂന്ന് പേരും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പകരം ട്വന്റി 20 ഉപദേശക സമിതിയംഗങ്ങളാവും. ചിറ്റിലപ്പള്ളിയാണ് ഉപദേശക സമിതി ചെയർമാൻ. പി.ജെ.ജോസഫിന്‍റെ മരുമകൻ ഡോ.ജോ ജോസഫ് കോതമംഗലത്ത് ട്വിന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. പി.ജെ ജോസഫിന്‍റെ മകളുടെ ഭർത്താവാണ് ജോ ജോസഫ്. ഡോ.സുജിത് പി.സുരേന്ദ്രൻ കുന്നത്തുനാട് നിന്നും മത്സരിക്കും. പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, മൂവാറ്റുപുഴയിൽ സി.എൻ.പ്രകാശ്, വൈപ്പിനിൽ ഡോ.ജോബ് ചക്കാലക്കൽ എന്നിവർ സ്ഥാനാർത്ഥികളാകും.

പെനാപ്പിളാണ് ട്വന്റി 20യുടെ ചിഹ്നം. നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി 20 മത്സരിച്ചിരുന്നത്. എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. ഇതിൽ കുന്നത്ത്‌നാട് മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്നാണ് ട്വന്റി 20 വിലയിരുത്തുന്നത്.

0Shares