തുളുനാട് മാസിക ഇരുപതാം വാർഷികവും അവാർഡ് ദാനവും പുസ്തക പ്രകാശനവും നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing തുളുനാട് മാസിക ഇരുപതാം വാർഷികവും അവാർഡ് ദാനവും പുസ്തക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുളുനാട് മാസികയുടെ ഇരുപതാം വാർഷികവും അവാർഡ് ദാനവും പുസ്തക പ്രകാശനവും കാഞ്ഞങ്ങാട് എം.എൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കൃഷ്ണചന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡും സമ്മാനിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ വിവിധ അവാർഡുകളുടെ വിതരണവും പുസ്തക പ്രകാശനവും നിർവഹിച്ചു. എം.വി രാഘവൻ അധ്യക്ഷനായി. ഡോക്ടർ സി.ബാലൻ, വി.വി.പ്രഭാകരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഡ്വക്കേറ്റ് ടി.കെ. സുധാകരൻ, ടി.കെ.ഡി മുഴപ്പിലങ്ങാട്, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, ഹാരിസ് പെരിങ്ങോം, കെ.കെ.നായർ, ടി.എം സുരേന്ദ്രനാഥ്, എൻ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടി.കെ സുധാകരൻ, കെ.കെ നായർ, കൃഷ്ണൻകുട്ടി തായന്നൂർ എന്നിവരെ ആദരിച്ചു. കുമാരൻ നാലപ്പാടം സ്വാഗതവും എസ്.എ എസ് നമ്പൂതിരി നന്ദിയും പറഞ്ഞു.

0Shares