
തമിഴ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി നടിയുടെ മാതാവ് ഉമാ കൃഷ്ണൻ . തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.തൃഷ രാഷ്ട്രീയത്തിലേക്കില്ല. പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം അഭ്യൂഹങ്ങളാണ്. തൃഷയ്ക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്നാണ് മാതാവിൻ്റെ പ്രതികരണം.

നിലവില്‍ മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രം ഒരുങ്ങുന്നത്.
