കണ്ണീരിലാഴ്ത്തി വിദ്യാർത്ഥിയുടെ മരണം; വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് ബിലാലിന് നാടിൻ്റെ അന്ത്യാഞ്ജലി

You are currently viewing കണ്ണീരിലാഴ്ത്തി വിദ്യാർത്ഥിയുടെ മരണം; വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് ബിലാലിന് നാടിൻ്റെ അന്ത്യാഞ്ജലി

കുറ്റിക്കോൽ / കാസർകോട്: കടയിൽ നിന്നും മധുര മിഠായി വാങ്ങി ചുരുട്ടിപ്പിടിച്ച കൈയ്യുമായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മൂന്നാം ക്‌ളാസ് വിദ്യാർത്ഥി കാറിടിച്ച് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കുറ്റിക്കോൽ, നെല്ലിത്താവിലെ മുഹമ്മദ് നൗഷാദിൻ്റെ മകൻ മുഹമ്മദ് ബിലാൽ (9) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെ കുറ്റിക്കോൽ പതിക്കാൻ ക്ഷേത്ര കവാടത്തിന് അടുത്താണ് അപകടം.

സാരമായി പരിക്കേറ്റ ബിലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുരുന്നുജീവൻ രക്ഷിക്കാനായില്ല. നൗഷാദും കുടുംബവും കുറ്റിക്കോൽ പതിക്കാലിലെ വാടക ക്വർട്ടേഴ്‌സിലാണ് താമസം. കുറ്റിക്കോൽ എ.യു.പി.സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ബിലാൽ. മുനീബയാണ് മാതാവ്. മുഹമ്മദ് നിഷാൽ ഏക സഹോദരനാണ്. അപകടത്തിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares