
കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു. നേരത്തെ പി.ഡബ്ല്യു.ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി, മറിയമ്മ ദമ്പതികളുടെ മകനാണ്. ദീർഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ടായും മെർക്കൻ്റെൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ആയിഷ ചെങ്കളയാണ് ഭാര്യ. നിഷാദ് (വ്യാപാരി കുർദ്ദിസ്ഥാൻ ഇറാക്ക്), നിജാസ് ( ഷി ആൻഡ് ഷി) നാസ്മിൻ (ബിസിനസ്), നസ്നിൻ എന്നിവർ മക്കളാണ്. സജി, സഹദി, അൽമാസ്, പരേതനായ ഹാരിസ് മരുമക്കളും ബദറുദ്ദീൻ ഷീ (വ്യാപാരി), ഷംസുദ്ദീൻ (ഒമാൻ), നാസർ (സൗദി), റുഖിയ, ഖദീജ, മൈമൂന, ഹാജറ, പരേതനായ മജീദ്. എന്നിവർ സഹോദരങ്ങളുമാണ്. ഖബറടക്കം ഞായറാഴ്‌ച ഉച്ചയ്ക്ക് തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു. മുഹമ്മദലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ വീട്ടിലും മസ്ജിദ് അങ്കണത്തിലും എത്തിയിരുന്നു.
