
കാസര്‍കോട്: ആദ്യകാല ഫുട്‌ബോള്‍ താരവും നഗരത്തിലെ വ്യാപാരിയുമായ അബ്ദുല്‍ ഹക്കീം (83) അന്തരിച്ചു. താലൂക്ക് ഓഫീസിന് പിറക് വശത്തെ ശാന്താദുര്‍ഗാംബ റോഡിലാണ് താമസം. തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്മദ് കുന്നിലിൻ്റെയും ഹലീമയുടെയും മകനാണ്.
വളരെ കാലമായി മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ മകനോടൊപ്പം ഫീമെയില്‍ എന്ന കട നടത്തി വരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം മംഗളൂരുവിലും ടെക്‌സ്റ്റൈല്‍സ് കടകള്‍ നടത്തിയിരുന്നു.

ആദ്യകാലത്തെ കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ തായലങ്ങാടി റൈസിംഗ് ക്ലബിൻ്റെ മുന്‍നിര താരമായിരുന്നു. ആസ്‌മയാണ് ഭാര്യ. അന്‍വര്‍ (ബംഗളൂരു), അസ്ലം (വ്യാപാരി) മക്കളാണ്.
ഖദീജത്ത് കുബ്‌റ, ആയിഷത്ത് സറീന എന്നിവർ മരുമക്കളാണ്. എ.എച്ച് മുസ്തഫ (പഴയകാല ഫുട്‌ബോള്‍ താരം), ജമീല, പരേതനായ ഇഖ്ബാല്‍, പരേതനായ താജുദ്ദീന്‍, അബു കാസര്‍കോട് (എഴുത്തുകാരന്‍), അബ്ദുല്‍ സത്താര്‍ തായലങ്ങാടി, നൂറുദ്ദീന്‍ നാലാംമൈല്‍ എന്നിവർ സഹോദരങ്ങളാണ്. അബ്ദുൽ ഹക്കിമിൻ്റെ വിയോഗത്തിൽ വ്യാപാരികളും പൗരപ്രമുഖരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.
