പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; യാത്രാ നിരക്കിൽ 7 ശതമാനം ഇളവ് ഏര്‍പ്പെടുത്തി കുവൈറ്റ് എയര്‍വെയ്‌സ്‌

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; യാത്രാ നിരക്കിൽ 7 ശതമാനം ഇളവ് ഏര്‍പ്പെടുത്തി കുവൈറ്റ് എയര്‍വെയ്‌സ്‌

പ്രവാസിമലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന ‘നോര്‍ക്കഫെയര്‍’ എന്ന ആനുകൂല്യവുമായി കുവൈറ്റ് എയര്‍വെയ്‌സ്. ഇതോടെ കുവൈറ്റ് എയര്‍വെയ്സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമാണ് ഈ പദ്ധതി വഴി ഇളവ് ലഭിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈത്ത് എയര്‍വെയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഫെബ്രുവരി 20 മുതല്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് കുവൈറ്റ് എയര്‍വെയ്‌സ് യാത്രയ്ക്ക് ഇളവ് ലഭിക്കും.

0Shares