നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കും ഉള്ള പരിശീലനം; അമ്പതോളം ആളുകൾ സംബന്ധിച്ചു

You are currently viewing നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കും ഉള്ള പരിശീലനം; അമ്പതോളം ആളുകൾ സംബന്ധിച്ചു

കുറ്റിക്കോൽ: ഗ്രാമഞ്ചായത്തിലെ നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കുമുള്ള പരിശീലനം നടന്നു. നവം മൂന്നിന് ഗ്രാമപഞ്ചായത്ത് ഹാളിൽ വൈസ്. പ്രസിഡണ്ട് കെ.ശോഭന കുമാരിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ പി.സവിത ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അരവിന്ദൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷമീർ കുമ്പക്കോട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്‌മി കൃഷ്ണൻ , ശാന്ത പയ്യംങ്ങാനം, അശ്വതി അജിത്ത്, എന്നിവർ ആശംസകൾ നേർന്നു. വിവിധ വാർഡുകളിലെ 40 ഇൻസ്ട്രക്റ്റർമാരും ആർ.പിമാരും പങ്കെടുത്തു.

ജില്ലാ ആർ.പി രാഘവൻ മാസ്റ്റർ മായിപ്പാടി, എം.വി വേണുഗോപാലൻ മാസ്റ്റർ, കെ.ടി സുകുമാരൻ, നോഡൽ പ്രേരക് തങ്കമണി, എം.ദാമോദരൻ മാസ്റ്റർ, ബേഡഡുക്ക പ്രേരക് കൃഷ്ണവേണി എന്നിവർ ക്ലാസ്സ് എടുത്തു. കില ആർ.പി വിജയൻ കാറഡുക്ക സാമ്പത്തിക സാക്ഷരതയെ കുറിച്ച് വിശദീകരിച്ചു. പ്രേരക് ഉഷ സ്വാഗതം പറഞ്ഞു.

0Shares