
അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും തീവണ്ടികൾ കൂടി സർവീസ് നടത്തും. അതേസമയം, പാസഞ്ചർ വണ്ടികൾ ഓടില്ല. കേരളത്തിൽ മാവേലി, മലബാർ, അമൃത എക്സ്പ്രസുകളാണ് പ്രത്യേക വണ്ടികളായി ആദ്യം ഓടുക. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർഗോടുവരെയായിരിക്കും സർവീസ് നടത്തുക.

മധുരയ്ക്കുപകരം അമൃത എക്സ്പ്രസ് പാലക്കാടു നിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.
മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും.
