നിർമ്മാണ പ്രവൃത്തി; ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് ഗതാഗതം നിരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിർമ്മാണ പ്രവൃത്തി;  ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് ഗതാഗതം നിരോധിച്ചു

കാസർകോട്: പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിൽപ്പെട്ട മലയോര ഹൈവേ-കോളിച്ചാൽ-എടപ്പറമ്പ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ശങ്കരംപാടി മുതൽ കാവുങ്കാൽ പാലം വരെയുളള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മെയ് ഒന്നിന് ഇതുവഴി വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

ശങ്കരംപാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ചായ്ത്തടുക്ക കുറ്റിക്കോൽ റോഡ് വഴിയും പരപ്പ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബേത്തൂർ പാറ വഴിയും തിരിച്ച് വിട്ട് ക്രമീകരിക്കുന്നതാണെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

0Shares