
കാസർകോട്: തൃക്കരിപ്പൂര്‍ – വെളളാപ്പ് – ആയിറ്റി റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ജനുവരി 16 മുതല്‍ 23 വരെ വെളളാപ്പ് ജംഗ്ഷന്‍ മുതല്‍ നീലമ്പം വരെയും ജനുവരി 23 മുതല്‍ 25 വരെ നീലമ്പം മുതല്‍ തൃക്കരിപ്പൂര്‍ ടൗണ്‍ വരെയും റോഡ് പൂര്‍ണ്ണമായും അടച്ചിടും.

വെളളാപ്പ് ആയിറ്റി തൈക്കില്‍ ഭാഗത്തുളളവര്‍ തൃക്കരിപ്പൂര്‍ ടൗണിലേക്കും തിരിച്ചും ബിരിച്ചേരി ഗേറ്റ് വഴി പോകേണ്ടതാണ്. വലിയപറമ്പ ഭാഗത്തേക്കുളള ബസ് ഉള്‍പ്പെടെയുളള എല്ലാ വാഹനങ്ങളും വെളളാപ്പ് ഗേറ്റ് – പേക്കടം – മീലിയാട്ട് വഴി തിരിച്ച് പോകേണ്ടതാണ്.
