ആധുനിക സംവിധാനത്തോടെയുള്ള ഗ്ലാൻസയുടെ അതി ഗംഭീര വരവ് അറിയിച്ച് കാസർകോട്ടെ ടൊയോട്ട ഷോറൂം

You are currently viewing ആധുനിക സംവിധാനത്തോടെയുള്ള ഗ്ലാൻസയുടെ അതി ഗംഭീര വരവ് അറിയിച്ച് കാസർകോട്ടെ ടൊയോട്ട ഷോറൂം

കാസർകോട്: ന്യൂ മോഡൽ ഗ്ലാൻസാ കാസർകോട്ടും വിപണി കീഴടക്കുകയാണ്. ജനപ്രീതി യാർജ്ജിച്ച ഗ്ലാൻസ ഇപ്പോൾ പുതിയ വക ഭേദത്തോടെയാണ് റോഡിൽ ഇറങ്ങിയിരിക്കുന്നത്. “ദി കൂൾ ന്യൂ ഗ്ലാൻസ” എന്ന പേരിലാണ് പുതിയ ഗ്ലാൻസാ അറിയപ്പെടുന്നത്. കൂടുതൽ ആധുനിക സംവിധാനത്തോടെ ഇറങ്ങിയ ഗ്ലാൻസ കാസർകോട്ടെ വാഹന വിപണിയും കീഴടക്കുകയാണ്.

കാസർകോട് പെരിയയിലെ അമാന ടൊയോട്ട ഷോറൂമിൽ ഗ്ലാൻസയുടെ ഡെലിവറി നടന്നു. ആദ്യ ദിനം 7 ഗ്ലാൻസയാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. അമാന ടൊയോട്ട ഡയറക്ടർ അബ്ദുൽ ലത്തീഫ് നേരിട്ട് എത്തിയാണ് ഗ്ലാൻസയുടെ ചാവി കൈമാറിയത്.

1200 സി.സി കെ.സീരീസ് പെട്രോൾ എൻജിൻ 22 കിലോമീറ്റർ മൈലേജ് നൽകുന്നതിനാൽ ഗ്ലാൻസ ഹാച്ച് ബാക് കാർ സ്വന്തമാക്കുന്നവരുടെ എണ്ണവും കൂടിവരികയാണെന്ന് അമാന ടൊയോട്ട പ്രതിനിധികൾ പറഞ്ഞു. ഗ്ലാൻസാ മാനുവലായും ഔട്ടോമാറ്റിക്കായും ലഭ്യമാണ്. വൈറ്റ്, ബ്ലൂ, സിൽവർ, ഗ്രേ, റെഡ്, എന്നി അഞ്ച് കോളറുകളിലും E,S,G,V എന്നി നാല് മോഡലുകളിലും ഗ്ലാൻസാ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9895114468 – 8111888282 – അമാന ടയോട്ട, പെരിയ, കാസർകോട്.

0Shares