ടോവിനോ- കീർത്തി സുരേഷ് ചിത്രം ‘വാശി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

  • Post category:entertainment
  • Reading time:1 min read
You are currently viewing ടോവിനോ- കീർത്തി സുരേഷ് ചിത്രം ‘വാശി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ‘വാശി’ ജൂൺ 17ന് പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. വിഷ്ണു രാഘവ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 17ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി കലാമന്ദിർ നിർ മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജാനിസ് ചാക്കോ സൈമൺ ആണ്. റോബി വർഗീസ് രാജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ എഡിറ്റർ. വിനായക് ശശികുമാറിന്‍റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

0Shares