ഇനി നട്ടുച്ചക്ക് മിന്നലടിക്കും; ടോവിനോയുടെ മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ചു; സമയം അറിയാം

  • Post category:entertainment
  • Reading time:1 min read
You are currently viewing ഇനി നട്ടുച്ചക്ക് മിന്നലടിക്കും; ടോവിനോയുടെ  മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ചു; സമയം അറിയാം

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്.

ഇനി നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്.

ഡിസംബർ 16ന് ചിത്രത്തിൻ്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് ചിത്രം എത്തുമെന്ന് ഇപ്പോൾ ടോവിനോ വ്യകത്മാക്കിയിരിക്കുകയാണ്.

0Shares