ബി.ജെ.പിയില്‍ ചേരാന്‍ ഇ. ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇപ്പോള്‍ 88 വയസ്സല്ലേ ആയുള്ളു’; പരിഹാസവുമായി നടൻ സിദ്ധാർത്ഥ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയില്‍ ചേരാന്‍ ഇ. ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇപ്പോള്‍ 88 വയസ്സല്ലേ ആയുള്ളു’; പരിഹാസവുമായി നടൻ സിദ്ധാർത്ഥ്

ബി.ജെ.പിയില്‍ ചേരാന്‍ ഇ.ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നുവെന്ന് നടൻ സിദ്ധാർത്ഥ്. ടെക്‌നോക്രാറ്റായി രാജ്യത്തിന് നൽകിയ സേവനങ്ങളുടെയും ഇ. ശ്രീധരന്‍റെയും വലിയ ആരാധകനാണ് താനെന്നും കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബി.ജെ.പിയിൽ ചേർന്നതിലും വളരെ ആവേശഭരിതനാണെന്നും സിദ്ധാർത്ഥ് പറഞ്ഞു.

ഇത് അൽപ്പം പെട്ടെന്നായി പോയെന്നും 88 വയസ്സ് മാത്രമല്ലേ ആയുള്ളു, അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നുവെന്നും സിദ്ധാർത്ഥ് പരിഹസിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് സിദ്ധാർത്ഥ് മെട്രോമാനെതിരെ ആഞ്ഞടിച്ചത്.

സിദ്ധാർത്ഥിന്‍റെ ട്വീറ്റ് ഇങ്ങിനെ:

സാങ്കേതികവിദഗ്ദ്ധനായി രാജ്യത്തിന് നൽകിയ സേവനങ്ങളുടെയും ഇ. ശ്രീധരൻറെയും വലിയ ആരാധകനാണ്. കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബി.ജെ.പിയിൽ ചേർന്നതിലും ഞാൻ വളരെ ആവേശഭരിതനാണ്. ഇത് അൽപ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് വെറും 88 വയസ്സ് മാത്രമല്ലേ ആയുള്ളു.

0Shares