
ചൈനയുമായി ഉണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് ടിക് ടോക്ക് ഇന്ത്യയില്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ തിരിച്ചു വരവിന് ശ്രമിക്കുന്നു. ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ അങ്ങിനെയല്ലാതെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേക ലിങ്ക് വഴി ബ്രൗസറില്‍ നിന്നും നേരിട്ട് ഡൗണ്‍ ലോഡ് ചെയ്യാവുന്ന തന്ത്രമാണ് നല്‍കിയിട്ടുള്ളത്. അതേസമയം ചില തെരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഫോണില്‍ മാത്രമാണ് ലിങ്ക് കിട്ടുന്നതെന്നാണ് വിവരം. നിരോധനം നില നില്‍ക്കുമ്പോഴും ഗുജറാത്തില്‍ അഹമ്മദാബാദിലും സൂററ്റിലുമായി അനേകര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവം സൈബര്‍ വിദഗ്ദ്ധരെയും എത്തിക്കല്‍ ഹാക്കര്‍മാരെയും പോലീസിനെയും വരെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ആള്‍ക്കാര്‍ ടിക് ടോക്ക് വഴി വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം നടത്തിയത്. ഇത് വാട്‌സ്ആപ്പ്, ഇ മെയില്‍, മെസ്സേജ്, മെസെഞ്ചര്‍ എന്നിവയില്‍ എപികെ ഫോര്‍മാറ്റായും ഗൂഗിള്‍ സേര്‍ച്ചില്‍ ഇ മെയില്‍ വഴി കിട്ടുന്ന ലിങ്ക് ഉപയോഗിച്ചും ആപ്പ് വീണ്ടും ഉപയോഗിക്കപ്പെടുന്നതായിട്ടാണ് കണ്ടെത്തി.
വാട്‌സ്ആപ്പില്‍ ഒരു ലിങ്കില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ വാട്‌സ് ആപ്പ് അക്‌സസ് ചോദിക്കും. ഓകെ ബട്ടണില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ ആക്ടീവ് ആകും. മെസഞ്ചറില്‍ വരുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ ഫേസ്ബുക്കും അക്‌സസ് ചോദിക്കും. അനേകരാണ് തങ്ങളുടെ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അക്‌സസ് നല്‍കിയിരിക്കുന്നത്. അതേസമയം ടിക് ടോക്ക് വീഡിയോകള്‍ മറ്റ് സാമൂഹ്യ മാധ്യമ ആപ്പുകളില്‍ അപ്ലോഡ് ആകില്ല.
