തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു

തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിൻ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധിൻ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.

നാലംഗ സംഘമാണ് നിധിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിന് നേരേ ആക്രമണമുണ്ടായത്. നിധിന്‍റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്‍റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിധിനെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു.

0Shares