എക്സൈസ് ഉദ്യോഗസ്ഥനടക്കം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍; 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എക്സൈസ് ഉദ്യോഗസ്ഥനടക്കം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍; 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്

കൊല്ലം: എം.ഡി.എം.എയുമായി അഞ്ചലിൽ എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. 20ഗ്രാം എം.ഡി.എം.എയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര റൂറൽ പോലീസിൻ്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്ന് അഞ്ചൽ മത്തായി പുരം ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

0Shares