
ന്യൂഡല്‍ഹി: ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി കൊളീജിയം വീണ്ടും തള്ളിയതിന് പിന്നാലെ മൂന്ന് ഹൈക്കോടതി ജഡ്‌ജിമാരെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവ്. അലഹബാദില്‍ നിന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിനെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി.
പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് മനോജ് ബജാജ് അലഹബാദിന്. ഡല്‍ഹിയില്‍ നിന്ന് ജസ്റ്റിസ് ഗൗരങ് കാന്ത് കൊല്‍ക്കത്തയിലേക്ക്.

ഇഷ്ടപ്പെട്ട സ്ഥലം തെരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം തള്ളിയിരുന്നു. ജസ്റ്റിസ് കാന്തിന്‍റെ അഭ്യര്‍ഥനയില്‍ കഴമ്പില്ലെന്ന നിരീക്ഷണത്തോടെ ആയിരുന്നു ഇത്.
ഈ സ്ഥലം മാറ്റത്തിന് ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മതവും തേടിയിരുന്നു. ജസ്റ്റിസ് കാന്തിനെ മാറ്റുന്നതില്‍ അഭിഭാഷകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
