കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നുപേര്‍ പിടിയില്‍; പ്രതികളെ വ്യക്തത വരുത്താൻ പോലീസ് നടപടികൾ ഊർജിതമാക്കി

You are currently viewing കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നുപേര്‍ പിടിയില്‍; പ്രതികളെ വ്യക്തത വരുത്താൻ പോലീസ് നടപടികൾ ഊർജിതമാക്കി

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം ലഭിച്ചത്. ചാത്തന്നൂര്‍ സ്വദേശിയാണ് പിടികൂടിയവരില്‍ ഒരാള്‍ എന്നാണ് നൽകുന്ന സൂചന. മൂവരും ഒരേ കുടുംബത്തിലുള്ളവർ എന്നും വിവരമുണ്ട്. പ്രതികളെ വ്യക്തത വരുത്തി അറസ്റ്റ് ചെയ്യാൻ പോലീസ് രഹസ്യ നീക്കങ്ങളുമായി നടപടികൾ ഊർജിതമാക്കി.

സാമ്പത്തിക തർക്കം ആണെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ അപായപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നേരത്തെ തന്നെ നിഗമനത്തിൽ എത്തിയിരുന്നു. കൃത്യം നടത്താൻ ഏറെ ദിവസങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്‌തതായും തട്ടിക്കൊണ്ടുപോകൽ കൈവിട്ട കളിയായി പോയെന്നും പിടിയിലായ ആൾ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കുട്ടിക്ക് കാർട്ടൂൺ വീഡിയോ കഥകൾ കാണിച്ചു കൊടുത്തതിൻ്റെ ഇൻ്റെർനെറ്റ് പ്രോട്ടോകോൾ (ഐ.പി) അഡ്രസ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പിടിയിലായവരുടെ ചിത്രങ്ങൾ കുട്ടിക്ക് കാണിച്ചു ഉറപ്പ് വരുത്താൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പിന്നീടായിരിക്കും തിരിച്ചറിയൽ പരേഡിനും മറ്റും നടപടികൾ സ്വീകരിക്കുക. അന്വേഷണ പുരോഗതിയിൽ കൂടുതൽ വ്യക്‌തത വരാനുണ്ട്.

രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരളത്തിൽ എത്തിച്ച പ്രതികളെ വിശദമായ ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. മറ്റു പ്രതികളും ഉടൻ പിടികൂടി അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരങ്ങൾ.

0Shares