
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ ബോംബെറിഞ്ഞ് കൊല്ലുമെന്ന് അജ്ഞാതൻ്റെ ഭീഷണിക്കത്ത്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.
ജുനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്തുനിന്ന് ലഭിച്ച കത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കത്തെഴുതിയ ആളെ കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് ശ്രമം തുടങ്ങി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. കത്തെഴുതിയ ആള്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. നവംബര്‍ 20നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുന്നത്.
