ഭഗവാന്‍റെ പേരുള്ളവരാണ് ഇതിന്‍റെ പിന്നിൽ; സ്വപ്‌നയുടെ മൊഴിയില്‍ പറഞ്ഞ ഉന്നതൻ ഈശ്വരന്‍റെ പേരുള്ളയാൾ : കെ. സുരേന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing ഭഗവാന്‍റെ പേരുള്ളവരാണ് ഇതിന്‍റെ പിന്നിൽ; സ്വപ്‌നയുടെ മൊഴിയില്‍ പറഞ്ഞ ഉന്നതൻ ഈശ്വരന്‍റെ  പേരുള്ളയാൾ : കെ. സുരേന്ദ്രൻ

സ്വപ്‌ന സുരേഷിന്‍റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്‍റെ പേരുള്ളയാളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭഗവാന്‍റെ പേരുള്ളവരാണ് ഇതിന്‍റെ പിന്നിൽ. എല്ലാം ഭഗവാന്‍റെ പര്യായ പദങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും പാർട്ടിയും മൗനം പാലിക്കുകയാണെന്നും സത്യം പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വെളിപ്പെടുത്തിയ സ്ഥിതിക്ക് അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് ധാർമികമായി അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഉന്നതർ ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നും രഹസ്യമൊഴി പുറത്ത് വരുമ്പോൾ പലർക്കും കുറ്റവാളികളുടെ മുഖമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

0Shares