
സംസ്ഥാന നമന്ത്രി ഡോ. തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് രോഗം പിടിപെടുന്നത്.

മന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
