കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; കുറ്റപ്പെടുത്തി സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; കുറ്റപ്പെടുത്തി സി.പി.എം

കെ.എസ്.എഫ്.ഇ സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സി.പി.എം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി.

പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിലും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്.

ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമമാണ്. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുള്ള ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ സി.പി.എം വ്യക്തമാക്കുന്നത്.

0Shares