
ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. ഇപ്രാവശ്യം തിരുവനന്തപുരത്ത് മാത്രമാകും മേള സംഘടിപ്പിക്കുക. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണത്തെ മേള.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ ഐ.എഫ്.എഫ്.കെ നടത്തിയത് . തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള നടന്നത്.
