
മലയാള സിനിമയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നും റിലീസിന് ശേഷം വർഷങ്ങൾ കഴിഞ്ഞും ഒരു കൾട് ഇമേജ് നിലനിർത്തി കൊണ്ട് പ്രേക്ഷകരുടെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് സി.ഐ.ഡി മൂസ. തിയേറ്ററുകളിൽ നൂറിലധികം ദിവസം ഓടുകയും കുടുംബങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെ എക്കാലത്തെയും പ്രിയ ചിത്രമായി മാറിയ സി.ഐ.ഡി മൂസ അതിലെ ഹാസ്യരംഗങ്ങളും ത്രില്ലും കൊണ്ട് പ്രേക്ഷകരെ എക്കാലവും രസിപ്പിക്കുന്നു.
നിറയെ പ്രത്യേകതകളുള്ള മൂസ കാർ അന്ന് തന്നെ ഏവരുടെയും ശ്രദ്ധ നേടുകയും അതിനെ പറ്റി അന്വേഷിക്കുകയും ഒക്കെ ചെയ്തിരുന്നു. സിനിമ ഹിറ്റായതോടെ ആ മൂസ കാറും ഹിറ്റായി മാറി സിനിമയേക്കാൾ ആരാധകർ കാറിനുണ്ട് ഇപ്പോൾ സിനിമയും കാറും വൻ ഹിറ്റായതോടെ പിന്നീട് കാർ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായി.
മൂസ കാർ ഇന്നും ദിലീപിന്‍റെ കൂടെ തന്നെയുണ്ട് ആ മൂസ കാറിന്‍റെ ഇന്നത്തെ വില കേട്ടാൽ ഏവരുടെയും കണ്ണ് തള്ളിപ്പോകും എന്നാണ് വാസ്തവം. കാരണം മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട നടൻ പ്രിത്വിരാജിന്‍റെ ലംബോർഗിനിയെക്കാളും വിലയുള്ള വണ്ടി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ? വിശ്വസിക്കാൻ എല്ലാവരും ഒന്ന് മടിക്കും പക്ഷെ വിശ്വസിച്ചേ മതിയാകു , ആറു കോടിയിൽ അധികം ബിസിനസ് പറഞ്ഞ വണ്ടിയാണ് സി. ഐ. ഡി മൂസയിലെ മൂസ കാർ.

സാധാരണ ഡോഡ്ജിന്‍റെ വണ്ടിയുടെ മാർക്കറ്റ് വില രണ്ടര കോടിയാണെങ്കിലും സിനിമയിലൂടെ ഹിറ്റായി മാറിയ വണ്ടിയായത് കൊണ്ട് തന്നെ ആറര കോടി വരെ ബിസിനസ് പറയാൻ ആളുകൾ എത്തിയത്. അത്ര വലിയ ഓഫറുകൾ കിട്ടിയിട്ടും വണ്ടി കൊടുക്കാൻ ദിലീപ് തയ്യാറായിട്ടില്ല. നൂറു കിലോമീറ്റർ സ്പീഡിൽ ദിലീപ് ഈ മൂസ കാർ ഓടിച്ചിട്ടുണ്ട് എന്ന് സി. ഐ. ഡി മൂസ ക്യാമറ മാൻ സാലു ജോർജ് വെളിപ്പെടുത്തിയിരുന്നു.
വണ്ടിയുടെ കണ്ടിഷൻ അനുസരിച്ച് അമ്പത് കിലോമീറ്ററിൽ കൂടുതൽ സ്പീഡ് കേറില്ല എന്നാണ് കരുതിയത് എങ്കിലും നൂറു കിലോമീറ്റർ സ്പീഡിൽ വരെ മൂസ കാർ ദിലീപ് ഓടിച്ചിട്ടുണ്ടെന്നും അത് തങ്ങളെ ഒക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും സാലു പറയുന്നു. വൻ ഹിറ്റായി മാറിയ സി. ഐ. ഡി മൂസയ്ക്ക് പുറമെ സൗണ്ട് തോമ എന്ന ചിത്രത്തിലും മൂസ കാർ ഉപയോഗിച്ചിരുന്നു.
