
പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്‍റീനോ ഇനങ്ങളിലുള്ള നായകളെ മെട്രോപൊളിറ്റന്‍ ഏരിയയില്‍ വളര്‍ത്തുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍.ഈ നായകളുടെ പുതിയ രജിസ്ട്രേഷന്‍ നിരോധിച്ചതായി ജി.എം.സി അധികൃതര്‍ അറിയിച്ചു.
പ്രദേശത്തെ ഇത്തരം വളര്‍ത്തുനായകളുടെ നിരന്തരമായ ആക്രമണത്തെ തുടര്‍ന്നാണ് നടപടി.ഇത്തരം വളര്‍ത്തുമൃഗങ്ങളുള്ളവര്‍ രണ്ട് മാസത്തിനുള്ളില്‍ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കില്‍ 5,000 രൂപ പിഴ നല്‍കണമെന്നും ജി.എം.സി അധികൃതര്‍ വ്യക്തമാക്കി.

ഈ ഇനത്തിലുള്ള നായകളെ ദീര്‍ഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിര്‍ദേശം കോര്‍പറേഷന്‍റെ പരിഗണനയിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
