തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് (45) മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്.

രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്‍റെ കടിയേറ്റത്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

0Shares