കർണാടകയിൽ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് പതിമൂന്ന് പേരുടെയും ജീവൻ

  • Post category:national / news
  • Reading time:1 min read
You are currently viewing കർണാടകയിൽ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് പതിമൂന്ന് പേരുടെയും ജീവൻ

ഹവേരി / കർണാടക: ഹവേരിയിൽ മിനി ബസ് ട്രക്കിൽ ഇടിച്ച് പതിമൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവമോഗയിൽ നിന്ന് ബെല​ഗാവി യല്ലമ്മ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്‌ച നാല് മണിയോടെ ആയിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares