കള്ളൻ ഓടി കിലോമീറ്ററുകളോളം; പിറകെ റെയിൽവേ പോലീസും, ഒടുവിൽ തട്ടിപ്പറിച്ച ബാഗ് കള്ളൻ ഉപേക്ഷിച്ചു കടന്നു

You are currently viewing കള്ളൻ ഓടി കിലോമീറ്ററുകളോളം; പിറകെ റെയിൽവേ പോലീസും, ഒടുവിൽ തട്ടിപ്പറിച്ച ബാഗ് കള്ളൻ ഉപേക്ഷിച്ചു കടന്നു

കാസർകോട്: പോലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ കള്ളൻ ഉപേക്ഷിച്ച മോഷണമുതൽ തിരിച്ചു കിട്ടി. വ്യാഴാഴ്‌ച രാവിലെ നാലുമണിയോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബഹളം കേട്ട് നോക്കുമ്പോൾ രണ്ടുപേർ ഓടിപ്പോകുന്നത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടു. കിലോമീറ്ററോളം പിറകെ ഓടിയെത്തിയ പോലീസിനെ കണ്ട് മോഷണമുതൽ ഉപേക്ഷിച്ചു കള്ളൻ രക്ഷപ്പെട്ടു.

മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ചെന്നൈ സ്വദേശിയായ യാത്രക്കാരൻ്റെ ബാഗാണ് കള്ളൻ എടുത്ത് ഓടിപ്പോയത്. ലാപ്ടോപ് അടങ്ങിയ ബാഗ് തിരിച്ചു കിട്ടിയതിൽ യാത്രക്കാരന് പരാതി ഇല്ലെന്നും അറിയിച്ചു. ട്രെയിനിൽ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാസർകോട് റെയിൽവേ പോലീസിലെ എസ്.സി.പി.ഒ മുഹമ്മദ്‌ ഫൈസൽ, സി.പി.ഒ ഹിദായത്തുള്ള എന്നിവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഇറങ്ങിയ സമയമാണ് സംഭവം.

ട്രെയിൻ കേന്ദ്രീകരിച്ച് നടക്കുന്ന കവർച്ചകൾ കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares