
ഉദുമ / കാസർകോട്: ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവായ അറിയപ്പെടുന്ന തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. പനയാല്‍ കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ (66) ആണ് വെള്ളിയാഴ്‌ച രാവിലെ അന്തരിച്ചത്. കുമാരന്‍ പണിക്കര്‍ സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവായിരുന്നു. 50 വര്‍ഷത്തെ തെയ്യം അനുഷ്ഠാന കലാ ഉപാസകനായ പണിക്കര്‍ നാടകം, സംഗീതം, ചെണ്ട എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. രമയാണ് പണിക്കരുടെ ഭാര്യ. മഞ്ജുശ്രീ മകളാണ്.
