വേദനയില്ലാതെ എങ്ങനെ മരിക്കാം?; ബോളിവുഡ് താരം സുശാന്ത് മരിക്കുന്നതിനുമുന്‍പ് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്നു കാര്യങ്ങള്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വേദനയില്ലാതെ എങ്ങനെ മരിക്കാം?; ബോളിവുഡ് താരം സുശാന്ത് മരിക്കുന്നതിനുമുന്‍പ് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്നു കാര്യങ്ങള്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മരിക്കുന്നതിന് മുന്‍പ് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളെന്ന് മുംബൈ പോലീസ്. സുശാന്തിന്‍റെ ഫോണ്‍ ഹിസ്റ്ററി പുറത്തുവിട്ടു. ആദ്യം തിരഞ്ഞത് തന്‍റെ പേരാണ്. പിന്നീട് തിരഞ്ഞത് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ചായിരുന്നു.

വേദനയില്ലാതെ എങ്ങനെ മരിക്കാമെന്നും സുശാന്ത് ഗൂഗിളിന്‍റെ സഹായം തേടിയതായിട്ടാണ് പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വ്യക്തമാക്കുന്നത്. ജൂണ്‍ പതിമൂന്നിന് സുശാന്തിന്‍റെ വീട്ടില്‍ പാര്‍ട്ടി നടന്നതായി തെളിവില്ല. പോലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കേസന്വേഷിക്കാനെത്തിയ പട്‌ന എസ്പിയെ ക്വാറന്റീന്‍ ചെയ്ത സംഭവത്തില്‍ മുംബൈ പോലീസിന് ഒന്നും ചെയ്യാനില്ലെന്നും മുംബൈ കോര്‍പറേഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പി ബിനയ് തിവാരിയെ മുംബൈ കോര്‍പ്പറേഷന്‍ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്തിരുന്നു. ഐ.പി.എസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്റീന്‍ ചെയ്യുകയായിരുന്നെന്ന് ബിഹാര്‍ ഡി.ജി.പി ട്വീറ്റ് ചെയ്തു.

സുശാന്തിന്‍റെ കുടുംബം പാറ്റ്‌നയില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഹാര്‍ പോലീസ് മുംബൈയില്‍ എത്തിയത് മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയില്‍ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.

0Shares