ഇന്ന് പതിവുപോലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് പതിവുപോലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല; കാരണം ഇതാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ഇല്ലാത്തത്. ഇന്നലെ ഞായറാഴ്ച ആയതു കൊണ്ടും ഇന്ന് പ്രധാനമന്ത്രിയുമായി മൂന്നു മണി മുതല്‍ ചര്‍ച്ച ഉള്ളതുകൊണ്ടുമാണ് ഇല്ലാത്തത്. ലോക്ക് ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം മൂന്ന് മണിക്ക് തുടങ്ങും.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. കൊവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഇളവുകള്‍ അനുവദിക്കേണ്ട മേഖലകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നേക്കും.

0Shares