2025 ല്‍ ചൈനയുമായി യുദ്ധമുണ്ടാകും; തയാറെടുക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കൻ വ്യോമസേനാ ജനറല്‍

  • Post category:international / news
  • Reading time:1 min read
You are currently viewing 2025 ല്‍ ചൈനയുമായി യുദ്ധമുണ്ടാകും; തയാറെടുക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കൻ വ്യോമസേനാ ജനറല്‍

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ യു.എസ്-ചൈന യുദ്ധം സംഭവിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍. താന്‍ കമാന്‍ഡ് ചെയ്യുന്ന ഓഫീസര്‍മാര്‍ക്കയച്ച മെമ്മോയിലാണ് 2025 ല്‍ യു.എസ്-ചൈന യുദ്ധമുണ്ടായേക്കുമെന്നും ഇതിനായി ‘തലയ്ക്ക് നേരെ ഉന്നം വെച്ച്’ പരിശീലിക്കണമെന്നും വ്യോമസേനാ ജനറലായ മൈക്ക് മിനിഹാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഫെബ്രുവരി 28 ന് പരിശീലനം ആരംഭിക്കണം. ‘എൻ്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ 2025 ല്‍ യുദ്ധം ഉണ്ടാവുമെന്നാണ് എനിക്ക് ലഭിക്കുന്ന ഉള്‍വിളി,’ മിനിഹാന്‍ പറയുന്നു. 50,000 സൈനികരും 500 വിമാനങ്ങളുമുള്ള എയര്‍ മൊബിലിറ്റി കമാന്‍ഡിനെയാണ് മിനിഹാന്‍ നയിക്കുന്നത്.

സൈനികരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും ഇന്ധനം നിറയ്ക്കാനുമുള്ള ചുമതല ഈ കമാന്‍ഡിനാണ്. 2024 ല്‍ തായ് വാനിലും യു.എസിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യു.എസിൻ്റെ ശ്രദ്ധ അതിലേക്ക് തിരിയുന്ന ഘട്ടത്തില്‍ ചൈന തായ് വാനില്‍ അധിനിവേശത്തിന് ശ്രമിക്കുമെന്നാണ് ജനറല്‍ നിരീക്ഷിക്കുന്നത്.

0Shares