
അവസാന മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങള്‍. 2019 മുതല്‍ 2022 മാര്‍ച്ച് എട്ട് വരെയുള്ള കണക്കാണിത്.2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353, 2022 മാര്‍ച്ച് എട്ട് വരെ 75 എന്നിങ്ങിനെ കൊലപാതകങ്ങള്‍ നടന്നതായാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്.

സംഘടിതമായി ആസൂത്രണം ചെയ്ത ആക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ രണ്ട് പേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പോലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് 104. രണ്ടാമത് പാലക്കാട്- 81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്- 107.
ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ എട്ട്, 2020ല്‍ 11, 2021ല്‍ 14, 2022 മാര്‍ച്ച് 8വരെ അഞ്ച്. മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് 12 പേര്‍. അതേസമയം, ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
