ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല; യു.ഡി.എഫിൽ ഗൗരവമായി പരിഹരിക്കേണ്ട വിഷയങ്ങളുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല; യു.ഡി.എഫിൽ ഗൗരവമായി പരിഹരിക്കേണ്ട വിഷയങ്ങളുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യു.ഡി.എഫിൽ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യു.ഡി.എഫ് ഗൌരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്യും. ബി.ജെ.പി വോട്ട് പിടിച്ചത് ദോഷം ചെയ്തു.

ലീഗിന്‍റെ സ്വാധീന മേഖലയിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പക്ഷെ അതുമാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്യാൻ ശനിയാഴ്ച യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരും.

0Shares