കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ മോഷണം; പിടിയിലായത് ആക്രി കച്ചവടം നടത്തുന്നവർ; പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ മോഷണം; പിടിയിലായത് ആക്രി കച്ചവടം നടത്തുന്നവർ; പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു

കാസർകോട്: കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ . ചിറ്റാരിക്കാൽകെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി എന്ന സ്ഥലത്ത് മലയോര ഹൈവേയുടെ നിർമ്മാണത്തിൻ്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന കറണ്ട് ട്രാൻസ്ഫോർമർ കഴിഞ്ഞ മാസം 28 ന് രാത്രി മോഷണം പോയതിലാണ് തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, പുഷ്പരാജ്, തെങ്കാശി എന്നിവരെ സ്റ്റേഷൻ ഹൌസ് ഓഫിസർ രഞ്ചിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വിഷയത്തിൽ കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. കേസന്വേഷണത്തിനിടയിൽ കഴിഞ ദിവസം പെരിങ്ങോത്ത് വെച്ച് ട്രാൻസ്ഫോർമർ കളവ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

0Shares