മോഷ്ടിക്കാൻ കയറിയത് പട്ടാളക്കാരന്‍റെ വീട്ടിൽ; ചുവരിലെ തൊപ്പി കണ്ടപ്പോള്‍ ഉണര്‍ന്നത് രാജ്യ സ്‌നേഹം; മാപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍

  • Post category:Kerala
  • Reading time:1 min read
You are currently viewing മോഷ്ടിക്കാൻ കയറിയത് പട്ടാളക്കാരന്‍റെ വീട്ടിൽ; ചുവരിലെ തൊപ്പി കണ്ടപ്പോള്‍ ഉണര്‍ന്നത് രാജ്യ സ്‌നേഹം;  മാപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍

വീടിന്‍റെ പൂട്ടുപൊളിച്ച് വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ക്ക് അവസാന നിമിഷം മനസ്താപം. തങ്ങള്‍ മോഷ്ടിക്കാന്‍ കയറിയത് ഒരു പട്ടാളക്കാരന്‍റെ വീടാണെന്നറിഞ്ഞത് ചുമരിലെ തൊപ്പി കണ്ടപ്പോള്‍.ഇതോടെ പട്ടാളക്കാരന്‍റെ വീടിന്‍റെ ചുമര് നിറയെ മാപ്പപേക്ഷ നിറഞ്ഞു. “ബൈബിളിലെ ഏഴാമത്തെ കല്പന ഞാന്‍ ലംഘിച്ചു. പക്ഷേ, എന്‍റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്‍റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫീസര്‍ ക്ഷമിക്കണം’

തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുന്‍ സൈനികനായ ഇദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്‍റെ പ്രവേശം.

സംഭവസ്ഥലത്ത് സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം അത് പണിമുടക്കിയത് പോലീസിന് തിരിച്ചടിയായി. എന്തായാലും മാപ്പ് പറഞ്ഞ് മുങ്ങിയ കള്ളനെ കണ്ടെത്താന്‍ തൃപ്പുണിത്തുറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

0Shares