
കാസർകോട്: കോവിഡ് കാലത്ത് പോലും മലബാറിലെ സ്വാകാര്യ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ പെൻഷൻ വിതരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ആഗസ്ത് 24 ന് തിങ്കളാഴ്ച തീയ്യക്ഷേമസഭയുടെ പ്രവർത്തകർ കാസർകോട് കളക്ട്രേറ്റിന് മുന്നിൽ ധർണാസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കലക്‌ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണാസമരത്തിൽ തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.
