രാജ്യത്തെ തീയറ്ററുകൾ വീണ്ടും തുറക്കുന്നു; സിനിമ തിരികെ എത്തുന്നു; കേരളത്തിൽ ഒഴികെ

  • Post category:entertainment
  • Reading time:1 min read
You are currently viewing രാജ്യത്തെ തീയറ്ററുകൾ വീണ്ടും തുറക്കുന്നു; സിനിമ തിരികെ എത്തുന്നു; കേരളത്തിൽ ഒഴികെ

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന ഇന്ത്യയിലെ തീയറ്ററുകൾ വീണ്ടും തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ തീയറ്ററുകൾ പ്രവർത്തിക്കുവാൻ അനുമതിയുള്ളു. തെലുങ്കാനയിൽ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കുവാൻ അനുവാദമുണ്ട്.

രാജ്യത്തെ 4000 തീയറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. എന്നാൽ കേരളത്തിലും മഹാരാഷ്ട്രയിലും തീയറ്ററുകൾ തുറക്കുവാൻ അനുവാദം ലഭിച്ചിട്ടില്ല. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളത്തിൽ കുറവ് വന്നിട്ടില്ലാത്തതിനാൽ ഈ അടുത്തൊന്നും കേരളത്തിലെ തീയറ്റർ വ്യവസായം തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

0Shares