
കാഞ്ഞങ്ങാട് / കാസർകോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അബോധ അവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചത് നാടാകെ ദുഖത്തിലാക്കി. അജാനൂര്‍ കടപ്പുറത്തെ പി.എം സിദ്ദീഖിൻ്റെ ഭാര്യ സമീറ (32)യാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധ അവസ്ഥയിലായത്.

ആഴ്‌ചകൾക്ക് മുമ്പാണ് സംഭവം. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശനിയാഴ്‌ചയാണ് മരിച്ചത്. കുഞ്ഞ് ആരോഗ്യത്തോടെ കഴിയുന്നു. കല്ലുരാവിയിലെ പരേതനായ സി.എച്ച്. അബ്ദുല്‍ സലാമിൻ്റെ മകളാണ്. മുഹമ്മദ് സാക്കി, അഹമ്മദ് സിയ, സഹാന എന്നിവർ മറ്റു മക്കളാണ്.
