വളർത്തു നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളി വികാരിക്ക് എതിരെ കേസെടുത്തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വളർത്തു നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളി വികാരിക്ക് എതിരെ കേസെടുത്തു

കൊല്ലം: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനിൽ ബൈജു വിൻസണ്ടിന് എതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെണ്ട് ആർ.ടി.ഒ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്‌ത ബൈജു വൻസണ്ട് തൻ്റെ നായയെ സ്റ്റിയറിംഗ് വീലിൽ ഇരുത്തി കാറോടിക്കുകയായിരുന്നു.

നായയെ സ്റ്റിയറിംഗിൽ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലർ ആർ.ടി.ഒക്ക് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തിൽ നിന്ന് ആർ.ടി.ഒ വിശദീകരണം തേടുകയായിരുന്നു.

മോട്ടോർ വാഹന നിയമപ്രകാരം ഈ നടപടി നിയമ ലംഘനം ആയതിനാലാണ് കേസെടുത്തതെന്നും തുടർനടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ രമണൻ പറഞ്ഞു.

0Shares