ചീമേനിയില്‍ ഇരട്ട കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു; അടക്കാനാവാത്ത ദുഖവുമായി കുടുംബവും നാട്ടുകാരും

You are currently viewing ചീമേനിയില്‍ ഇരട്ട കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു; അടക്കാനാവാത്ത ദുഖവുമായി കുടുംബവും നാട്ടുകാരും

ചീമേനി / കാസർകോട്: ഇരട്ട കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കനിയന്തോട് രാധാകൃഷ്‌ണൻ -പുഷ്‌പ ദമ്പതികളുടെ മക്കളാണ് ചെങ്കല്ല് വെട്ട് കുഴിയില്‍ വീണ് മരിച്ചത്. ചീമേനി ഗവൺമെണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥികളായ സുദീപ്, ശ്രീദേവ് എന്നിവരാണ് മുങ്ങി മരിച്ചത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സൈക്കിളുമായി കളിക്കാന്‍ പോയ വിദ്യാര്‍ഥികളെ വൈകുന്നേരം ആയിട്ടും കാണാത്തതിന് തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കല്ലുവെട്ട്‌ കുഴിയിലെ വെള്ളത്തിൽ ഇരുവരെയും കണ്ടെത്തിയത്.

ഉടൻ ചീമേനിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വൈകുന്നേരം ആറുമണിയോടെ കണ്ടെത്തിയ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ ഗവൺമെണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ദാരുണ മരണം നാടിനെയാകെ കണ്ണീരിലാഴ്‌ത്തി.

0Shares