ചിത്രം ‘പടച്ചോന്റെ കഥകൾ’ ട്രെയ്‌ലർ പുറത്തിറങ്ങി

  • Post category:entertainment
  • Reading time:1 min read
You are currently viewing ചിത്രം ‘പടച്ചോന്റെ കഥകൾ’ ട്രെയ്‌ലർ പുറത്തിറങ്ങി

ആന്തോളജി ചിത്രമായ ‘പടച്ചോന്‍റെ കഥക’ളുടെ ട്രെയിലർ പുറത്തിറങ്ങി. സുധീഷ്, നിഷ സാരഗ്, ഷെല്ലി കിഷോർ, ഡാവിഞ്ചി, ജിയോ ബേബി, വിജിലേഷ്, ബിജു സോപാനം, സതീഷ് കുന്നോത്ത്, വി.കെ.ബൈജു, കബനി, ഷൈനി, ശിവദാസ് കണ്ണൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതിലിപി ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരുക്കുന്നത് നാല് നവാഗത സംവിധായകരാണ്.
അഖിൽ ജി ബാബു, ജിന്‍റോ തോമസ്, ധനേഷ് മന്ദംകുളം, അജു സാജൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം മതങ്ങൾക്കും ജാതിക്കും അതീതമായി ദൈവം എന്താണ് എന്ന പഴയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്. നിധീഷ് നടേരി, വിഷ്ണു മോഹനൻ, ജ്വാലമുഖി, അശ്വിൻ വിനോദ്, മെൽവിൻ ഓമനപ്പുഴ, അജു സാജൻ, അഖിൽ. ജി ബാബു എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

0Shares