എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ; എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ട് പോയ കേസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ; എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ട് പോയ കേസ്

ഇരിട്ടി / കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടു പോയി മൂന്ന് കിലോമീറ്ററോളം ദൂരം ഉപേക്ഷിച്ച് കാറുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി വലിയകത്ത് വീട്ടിൽ യാസർ അറാഫത്തിനെയാണ് (26) ഇരിട്ടി പോലീസും എക്സൈസ് സംഘവും ചേർന്ന് മലപ്പുറത്ത് പിടികൂടിയത്.

ശനിയാഴ്‌ച പുലർച്ചെ 2.30 മണിക്കാണ് സംഭവം. കെ.എൽ.45.എം. 6300 നമ്പർ കാറിലെത്തിയ പ്രതി കാറിൻ്റെ പിൻ സീറ്റിൽ പരിശോധന നടത്തുന്നതിനിടെ ആണ് എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞത്.

ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി.കെയുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ആണ് ശനിയാഴ്‌ച രാത്രിയോടെ പ്രതി പിടിയിലായത്. പിടിയിലായ പ്രതിമയക്ക് മരുന്ന് സംഘത്തിൽ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ മയക്കുമരുന്നും ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.

0Shares