
വിജയവാഡ: എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ മുപ്പതുകാരി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്‌ന(30) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ യുവതിയുടെ കുറ്റസമ്മതം. ആണ്‍കുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചു.

ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്‌ചയാണ് യുവതിയും 15 -കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച് പലതവണ കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലൈംഗീകമായി കുട്ടിയെ വീണ്ടും വീണ്ടും ഇവര്‍ ആഗ്രഹിച്ചതിനെ തുടർന്നാണ് മറ്റൊരു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരം യുവതിക്കെതിരെ കേസ് എടുത്തു അറസ്‌റ്റ് ചെയ്‌തു.
